ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തും

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, കായിക, കലാമേളകള്‍ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ മേളകള്‍ നടത്താനാണ് തീരുമാനം. വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ തീരുമാനിച്ചിരിക്കുന്ന വേദി ആലപ്പുഴയില്‍ നിന്ന് മാറ്റണമോ എന്ന കാര്യവും തിയതിയും തീരുമാനിക്കും. മേളകള്‍ റദ്ദാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

മാന്വല്‍ സമിതിയുടെ യോഗത്തിന് ശേഷമായിരിക്കും കലോത്സവത്തില്‍ വരുത്തേണ്ട അന്തിമ തീരുമാനങ്ങള്‍ എടുക്കുക. 17 ാം തിയ്യതിയാണ് മാന്വല്‍ കമ്മിറ്റി.