എസ്‌ബിടി അക്കൌണ്ട് ഉടമകളുടെ എടിഎം ഇടപാട് 12 മണിക്കൂര്‍ തടസ്സപ്പെടും

മുംബൈ: എസ്‌ബിടി അക്കൌണ്ട് ഉടമകളുടെ എടിഎം-ഡെബിറ്റ്, ഇന്റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ 12 മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും.വെള്ളിയാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച പകല്‍ 11.30 വരെ ഈ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എസ്ബിഐ അറിയിച്ചു. എസ്‌ബിഐ എസ്ബിടി അക്കൌണ്ട് ലയനം നടക്കുന്നതിനാനാലാണിത്. കൂടാതെ ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ ആറു വരെ എസ്ബിഐ ഇടപാടുകളും നടക്കില്ല.എസ്ബിടി അക്കൌണ്ട് ഉടമകള്‍ക്ക് 24 മുതല്‍ എസ്ബിഐയില്‍ ഇടപാട് നടത്താം

ഇല്ലാതായ എസ്‌ബിടി അക്കൌണ്ട് ഉടമകള്‍ക്ക് ആ നമ്പര്‍ ഉപയോഗിച്ചുതന്നെ ഈമാസം 24 മുതല്‍ എസ്ബിഐയില്‍ സ്വതന്ത്രമായി ഇടപാടുകള്‍ നടത്താം. ഇവര്‍ ജൂണ്‍ 30 വരെ പഴയ കോഡ് ഉപയോഗിച്ചുതന്നെയാണ് ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവ നടത്തേണ്ടത്.

എടിഎം കാര്‍ഡും ചെക്ക് ബുക്കും മൂന്നുമാസത്തേക്ക് പഴയതുതന്നെ ഉപയോഗിക്കാം. അതേസമയം എസ്‌ബിടി ഉപഭോക്താക്കളായ വ്യാപാരികള്‍ കെ-വാറ്റ് (സംസ്ഥാന മൂല്യവര്‍ധിത നികുതി) അടക്കാനും റെയില്‍േവ കാറ്ററിങ്-ടൂറിസം കോര്‍പറേഷനില്‍ ബുക്കിങ്ങിനും (ഐ.ആര്‍.സി.ടി.സി) മറ്റും ശനിയാഴ്ച മുതല്‍ എസ്‌ബിഐയുടെ സേവനമാണ് ഉപയോഗിക്കേണ്ടത്.