സൗദിയില്‍ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു

Story dated:Thursday July 2nd, 2015,11 44:am

Untitled-1 copyദമാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച്‌ മലയാളികള്‍ മരിച്ചുു. അല്‍ ഹസയില്‍ നിന്ന്‌ 40 കിലോമീറ്റര്‍ അകലെ സല്‍വയിലാണ്‌ അപകടം ഉണ്ടായത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രയിലറിന്റെ പിന്നിടിച്ചാണ്‌ അപകടം സംഭവിച്ചത്‌. അഞ്ചുപേരും അപകട സ്ഥലത്തുവച്ചതന്നെ മരണപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ന്യൂഅമാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്‍, സന്തോഷ്‌, കൊല്ലം സ്വദേശികളായ ശിവകുമാര്‍, തുളസി എന്നിവരാണ്‌ മരിച്ചത്‌.

ദമാമില്‍ താമസക്കാരായ ഇവര്‍ ദില്ലിയിലെ ഒരു എസി കമ്പനിയിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. ജോലിയുടെ ഭാഗമായി ദിവസങ്ങളായി ഇവര്‍ സല്‍വയിലായിരുന്ന. ജോലി പൂര്‍ത്തിയാക്കി ഇവര്‍ ദമാമ്മിലേക്ക്‌ മടങ്ങവെയാണ്‌ അപകടത്തില്‍പ്പെട്ടത്‌.

വിവരമറിഞ്ഞ്‌ ദമ്മാമില്‍ നിന്ന്‌ കമ്പനി അധികൃതരും സുഹൃത്തുക്കളും സല്‍വയിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.