Section

malabari-logo-mobile

സൗദിയിലെ ഷിയാ നേതാവിന്റെ വധശിക്ഷ മദ്ധ്യേഷ്യ പുകയുന്നു

HIGHLIGHTS : ടഹ്‌റാന്‍: പ്രമുഖ ഷിയാ പുരോഹിതന്‍ നമീര്‍ അല്‍ നമീര്‍ ഉള്‍പ്പെടെ 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയതില്‍ വന്‍ പ്രതിഷേധമുയരുന്നു. ഷിയ മുസ്ലിങ്...

Iran-Saudiടഹ്‌റാന്‍: പ്രമുഖ ഷിയാ പുരോഹിതന്‍ നമീര്‍ അല്‍ നമീര്‍ ഉള്‍പ്പെടെ 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയതില്‍ വന്‍ പ്രതിഷേധമുയരുന്നു. ഷിയ മുസ്ലിങ്ങള്‍ കൂടുതലുള്ള ഇറാനിലും ബഹറിനിലും പ്രതിഷേധം അക്രമങ്ങളിലേക്ക്‌ നീങ്ങുകയാണ്‌. ടഹ്‌റാനില്‍ സൗദി സ്ഥാനപതി കാര്യാലയത്തിന്‌ നേര്‍ക്ക്‌ പെട്രോള്‍ ബോംബേറുണ്ടായി. അവരുടെ എംബസിയിലേക്ക്‌ ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ സൗദി അറേബ്യയുടെ പതാക നശിപ്പിക്കുകയും ചെയ്‌തു. സൗദി അറേബ്യയുടെ നടപടി യുദ്ധപ്രഖ്യാപനമാണെന്നാണ്‌ ഷിയ തലവന്‍ ഗ്രാന്റ്‌ ആയത്തുള്ള അലി അല്‍ സിസ്ഥാനി പ്രതികരിച്ചത്‌. ഇറാനിലെ സൗദി എംബസി അടയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

ഇറാന്‌ പുറമെ ബഹറിനിലും ഇറാക്കിലും സൗദിയുടെ കിഴക്കന്‍ ഷിയാ മേഖലയിലും ഷിയാ മുസ്ലീങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്‌ത്രീകളടക്കം നൂറുകണക്കിനാളുകളാണ്‌ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്‌.

sameeksha-malabarinews

സംഭവത്തില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയതില്‍ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍കിന്‍ മൂണ്‍ അഗാതമായ നിരാശ രേഖപ്പെടുത്തി. സൗദിഅറേബ്യയാകട്ടെ ഇത്‌ തങ്ങളുടെ രാജ്യത്തെ ആഭ്യന്തരകാര്യമാണെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഇറാനുമായുള്ള നയതന്ത്ര ബന്ധവും ഇതോടെ തകരാറിലായിരിക്കുകയാണ്‌. ഇറാന്‍ സ്ഥാനപതിയെ രാജ്യത്തുനിന്ന്‌ തിരിച്ചയച്ചിട്ടുണ്ട്‌. ഐഎസ്‌ അക്രമങ്ങളുടെ പരമ്പര അരങ്ങേറുന്ന മധ്യേഷ്യയില്‍ ഇനി രാജ്യങ്ങള്‍ തമ്മില്‍ ഷിയ സുന്നി തകര്‍ക്കങ്ങള്‍കൂടി കടന്നു വരുമ്പോള്‍ വലിയ പ്രത്യാഘതങ്ങള്‍ ഉണ്ടാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!