കേരളത്തില്‍ ബിജെപി തീവ്രനിലപാടിലേക്ക്‌ കുമ്മനത്തിന്‌ പിന്നാലെ ശശികലടീച്ചറും നേതൃനിരയിലേക്ക്‌


bjp keralaതിരു ബിജെപി കേരളഘടകം കുടതല്‍ തീവ്രഹിന്ദുത്വനിലപാടുകളിലേക്ക്‌?. കുമ്മനം രാജശേഖരനു പിന്നാലെ നിലവിലെ ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റായ ശശികലടച്ചറേയും ബിജെപിയുടെ സംസ്ഥാന നേതൃത്വനിരയിലേക്ക്‌ കൊണ്ടുവരുവാന്‍ ശ്രമം തുടങ്ങി. നിയുക്ത പ്രസിഡന്റായ കുമ്മനം തന്നെഇക്കാര്യം കേന്ദ്രനേതൃത്വത്തോട്‌ ആവിശ്യപ്പെട്ടു എന്നാണ്‌ സൂചന. കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദുവികാരമുണര്‍ത്തി കുടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ ശശികല ടീച്ചറുടെ സാനിധ്യം ഗുണം ചെയ്യുമെന്നാണ്‌ ഒരു വിഭാഗം ഉയര്‍ത്തിക്കാണിക്കുന്നത്‌. ദേശീയ പ്രസിഡന്റ്‌ അമിത്‌ഷാ യുടെ അനുഗ്രാഹാശിസ്സുകളും ഈ വിഭാഗത്തിനുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌

എന്നാല്‍ നിലവിലെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്‌ ഈ നിലപാടിനോട്‌ വിയോജിപ്പാണുള്ളത്‌. ശശികലടീച്ചറുടെ പ്രസംഗങ്ങള്‍ പൊതുസമൂഹത്തില്‍ കടുത്ത അവമതിപ്പുണ്ടാക്കുന്നുവെന്നാണ്‌ ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇവരുടെ തീവ്രനിലപാടുകള്‍ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രതികൂലമായ ഫലമുണ്ടാക്കുമെന്ന്‌ ഇവര്‍ ആശങ്കപ്പെടുന്നു.

കുമ്മനത്തെ പ്രസിഡന്റാക്കിയതിനോട്‌ വിയോജിപ്പുള്ള ഒരു വിഭാഗം ഇപ്പോള്‍ നിലവിലുളളപ്പോള്‍ ശശികലടീച്ചറെക്കുടെ നേതൃനിലയിലേക്ക്‌ കൊണ്ടുവരുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ കുടുതല്‍ വിഭാഗീയതക്ക്‌ കളമൊരുങ്ങുമെന്ന്‌ ആശങ്കയും കേന്ദ്രനേതൃത്വത്തിനുണ്ട്‌.