വിഎസ് ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ പരാതി നല്‍കും; സരിത എസ് നായര്‍

saritha s nair copyകൊച്ചി : പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ പരാതി നല്‍കുമെന്ന് സരിത എസ് നായര്‍. സ്ത്രീത്വത്തെ അപമനിച്ചതിനാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ സരിത പരാതി നല്‍കുകയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി. മന്ത്രിമാരും സരിതയുമുള്ള വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കെതിരായാണ് പരാതി നല്‍കുന്നത്.

വിഎസ്സിന് പുറമെ, ബിജു രാധാകൃഷ്ണന്‍, ബിജുവിന്റെ അഭിഭാഷകന്‍ അഡ്വ.ജേക്കബ് മാത്യു, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കുക.

തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത രഹസ്യമൊഴി നല്‍കിയതായി എസിജെഎം എന്‍ വി രാജു ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറോട് പറഞ്ഞിരുന്നു. അതേ സമയം സരിത പറഞ്ഞ പേരുകള്‍ ശ്രദ്ധിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് എസിജെഎം മൊഴി നല്‍കി.

എന്നാല്‍ കെ സി വേണുഗോപാല്‍, എപി അനില്‍കുമാര്‍ തുടങ്ങിയ മന്ത്രിമാരും, മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറന്റെയും പേരുകളാണ് സരിത എസിജെഎം നോട് പറഞ്ഞതെന്ന് ബിജു രാധാകൃഷ്ണന്‍ കോടതിക്ക് പുറത്തു വെച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു കൂടാതെ ഉന്നതരുള്‍പ്പെട്ട ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് ബിജുവിന്റെ അഭിഭാഷകന്‍ അഡ്വ. ജേക്കബ് വെളിപ്പെടുത്തിയിരുന്നു.

സോളാര്‍ കേസില്‍പ്പെട്ട സഹമന്ത്രിമാരെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നായിരുന്നു വിഎസ്സിന്റെ ആരോപണം. കൂടാതെ സരിതയുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തു വരുന്നതിനു മുമ്പു തന്നെ മന്ത്രിമാരെ പുറത്താക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.