വിചാരണതടവിന് എട്ടാണ്ട് : ഫ്രീ സക്കറിയ ആക്ഷന്‍ഫോറം പരപ്പനങ്ങാടിയില്‍ ഇന്ന് ധര്‍ണ്ണ നടത്തും

Story dated:Friday February 5th, 2016,06 47:am
sameeksha sameeksha

പരപ്പനങ്ങാടി :sakariya action forumവിചാരണ കുടാതെ എട്ടുവര്‍ഷമായി കര്‍ണ്ണാടകയിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കറിയക്ക് നീതി ലഭ്യമാക്കണമെന്നും വിചാരണ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും ആവിശ്യപ്പെട്ട് പരപ്പനങ്ങടിയില്‍ വെള്ളിയാഴ്ച വൈകീട്ട് സായ്ഹാന ധര്‍ണ്ണ.
ഫ്രീ സക്കറിയ ആക്ഷന്‍ ഫോറം നടത്തുന്ന സായാഹ്നധര്‍ണ്ണ സാമുഹ്യപ്രവര്‍ത്തകനായ യു കലാനാഥന്‍ ഉദ്ഘാടനം ചെയ്യും.. പരപ്പനങ്ങാടിയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ആക്ഷന്‍ ഫോറം ഭാരവാഹികളായ ഷിഫ അഷറഫ് പികെ അബുബക്കര്‍ ഹാജി, കെ സെമീര്‍ ചോനാരി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു