റഷ്യന്‍ പുരുഷന്‍മാര്‍ക്ക് ഉക്രൈന്‍ യുവതികളുടെ സെക്‌സ് ഉപരോധം

1512464_839027362781342_296899566_nറഷ്യന്‍ വസ്തുക്കള്‍ക്ക് ഉക്രൈനില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സെക്‌സ് ഉപരോധവും. ക്രിമിയയില്‍ റഷ്യയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ഉക്രൈനിലെ സ്ത്രീകള്‍ റഷ്യക്കാരായ പുരുഷന്‍മാര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്ന ആഹ്വാനവുമ#ായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ തന്നെയാണ് സെക്‌സ് നിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഈ ആഹ്വാനവുമായി ഫേസ്ബുക്കില്‍ ഇതിനായി ഒരു പേജും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഡേലോ യുഎ എന്ന ഉക്രൈന്‍ വാര്‍ത്ത സൈറ്റിന്റെ എഡിറ്റര്‍ കാതറീന മെന്‍ഷിക് ആണ് ഈ പേജ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം റഷ്യന്‍ ബ്ലോഗര്‍മാര്‍ സമരക്കാരായ യുവതികളെ വേശ്യകളെന്ന് വിളിച്ചതോടെ ഇപ്പോള്‍ സൈബര്‍ യുദ്ധം തന്നെയാണ് നടക്കുന്നത്. 2003 ല്‍ വുമണ്‍ ഓഫ് ലിബേറിയ മാസ് ആക്ഷന്‍ ഫോര്‍ പീസ് എന്ന സംഘടന ലിബേറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ സെക്‌സ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിന്റെ പ്രചരണത്തിന്റെ ഭാഗമായി റഷ്യന്‍ പുരുഷന്‍മാര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്ന സന്ദേശം രേഖപ്പെടുത്തിയ ടീഷേര്‍ട്ടുകളും വിപണിയിലിറക്കിയിട്ടുണ്ട്.