ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന്‌ സ്‌ത്രീകളെ തടയുന്നത്‌ അനീതി;ആര്‍എസ്‌എസ്‌

RSSനാഗ്പൂര്‍: സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കുന്നതില്‍ പിന്തുണയുമായി ആര്‍എസ്എസ്. നാഗൂരില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഇത്തരം അനാചാരങ്ങള്‍ തകര്‍ക്കപ്പെടണമെന്ന് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയത്. ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിന് അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തെ നിരവധി ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. നിലവിലെ സാഹചര്യം മാറണം. ഇത്തരം വൈകാരിക വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

10 വയസിനും 50 വയസിനും ഇടയിലുള്ള സ്‌ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്ന്‌ വിലക്കു്നന നടപടിയും ആര്‍എസിന്റെ നിലപാടിന്റെ പശ്ചാത്തലത്തില് ചര്‍ച്ച ചെയ്യപ്പെടാം. ഭഗവാന്‌ ആണ്‍-പെണ്‍ വ്യത്യാസമില്ലെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ശബരിമലിയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നത്‌ സംബന്ധിച്ച ഹര്‍ജിയിലാണ്‌ കോടതി ഈ പരാമര്‍ശം നടത്തിയത്‌. ഭഗവാന്‌ ആണ്‍-പെണ്‍ വ്യത്യാസമില്ല, ഭഗവദ്‌ഗീതയില്‍ ഇത്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. ആത്മീയത പുരുഷന്‌ മാത്രമാണോ എന്നും കോടതി ചോദിച്ചു. കേസില്‍ രണ്ട്‌ അഭിഭാഷകരെ അമിക്കസ്‌ ക്യൂറിയായി കോടതി നിയമിച്ചു.