റിമിടോമിയുടെ അമ്മയും അവതാരികയാകുന്നു

പ്രശസ്ത ഗായിക റിമി ടോമിയുടെ അമ്മ റാണി അവതാരികയായെത്തുന്നു. സൂര്യ ടീവി തുടങ്ങാനിരിക്കുന്ന മ്യുസിക്കല്‍ റിയാലിറ്റി ഷോയിലാണ് റിമിയുടെ അമ്മ അവതാരിUntitled-3 copyകയാകുന്നത്.

50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ പാട്ടിനോടുള്ള താല്‍പര്യം മുന്‍ നിര്‍ത്തിയാണ് റിയാലിറ്റി ഷോ നടത്തുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഷോക്ക് പുതിയ അവതാരികയെ തേടി ചാനലുകാര്‍ നടത്തിയ ഓഡീഷനിലൂടെയാണ് ജൂറി അംഗങ്ങള്‍ റാണിയെ തിരഞ്ഞെടുത്തത്.

പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള റിമി ടോമിയുടെ അസാധ്യമായ കഴിവ് ഇനി അമ്മയിലൂടെയും കാണാം എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.