കോണ്‍ഗ്രസ്സില്‍ സ്ഥാനമാനങ്ങള്‍ ആശ്രിതര്‍ക്ക് മാത്രം: നിയാസ് പുളിക്കലകത്ത്

പ്രമുഖവ്യവസായിയും, രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും, കോണ്‍ഗ്രസ്സ് മണ്ഡലം മുന്‍ ട്രഷററുമായ നിയാസ് പുളിക്കലകത്ത്  താന്‍ കോണ്‍ഗ്രസ്സ് വിടാനുണ്ടായ കാരണം തുറന്നുപറയുന്നു.

 

niyasകോണ്‍ഗ്രസ്സിന്റെ ജില്ലാ. പ്രാദേശിക നേതൃത്വങ്ങളുടെ തെറ്റായ സമീപനങ്ങളാണ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള തന്റെ രാജിക്ക് കാരണമെന്ന് രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും, കോണ്‍ഗ്രസ്സ് മണ്ഡലം മുന്‍ ട്രഷററുമായ നിയാസ് പുളിക്കലകത്ത്.
രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന. സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പാര പണിയാനാണ് എന്നും പ്രാദേശിക കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ ശ്രമിച്ചതെന്നും, നിയാസ് പുളിക്കലകത്ത് മലബാറി ന്യൂസിനോട് പറഞ്ഞു. നേതാക്കള്‍ക്കു ചുറ്റം വളര്‍ന്നുവരുന്ന അനുചരവൃന്ദങ്ങളെ സംരക്ഷിക്കുക മാത്രമാണ് ജില്ലയിലെ ഉയര്‍ന്ന നേതാക്കള്‍ വരെ ചെയ്യുന്നതെന്നും കോണ്‍ഗ്രസ്സില്‍ സ്ഥാനങ്ങള്‍ ലഭിക്കാന്‍ കഴിവല്ല ഇത്തരം ബന്ധങ്ങളാണ് മാനദണ്ഡമെന്നും നിയാസ് തുറന്നടിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസ്സ് പ്രവര്ത്തകര്‍ തയ്യാറുകുന്നില്ലെന്നും നിയാസ് പറഞ്ഞു.

അഞ്ച് വര്‍ഷത്തേക്ക് താനൊരു രാഷ്ട്രീയപാര്‍ട്ടിയിലേക്ക് ഇല്ലെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്നും നിയാസ് പറഞ്ഞു. അതെ സമയം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ലെന്നു പറയുമ്പോഴും മുസ്ലീം ലീഗിന്റെ സാംസ്‌കാരിക സംഘടനയായ കെഎംസിസി നടപ്പിലാക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ‘ബൈത്തുറഹ്മ’പദ്ധതിയുടെയും മേല്‍നോട്ടമേറ്റെടുക്കാന്‍ സമ്മര്‍ദ്ധമണ്ടെന്നും അത് സന്തോഷ പൂര്‍വ്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിയാസ് പറഞ്ഞുവെക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് താന്‍ രാജിവെച്ചിട്ടുണ്ടെങ്കിലും രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സ്വതന്ത്ര ജീവകാരുണ്യ പ്രസ്ഥാനമായി തുടരുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങളും ഘടനയും ജാതി, മത രാഷ്ടീയ പരിഗണനകള്‍ക്കതീതമാണെന്നും നിയാസ് പറഞ്ഞു.
നിയാസ് പുളിക്കലകത്തിനെ ലീഗിലെത്തിക്കാന്‍ പാണക്കാട് നിന്നു തന്നെ നേരിട്ടിടപെടലുകളുണ്ടായി എന്നാണ് സൂചന. വര്‍ഷ്ങ്ങളുായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ നിയാസിന്റെ വരവ് ലേക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ ആഘോഷമാക്കി മാറ്റാന്‍ ലീഗ് കേന്ദ്രങ്ങള്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്.

എന്നാല്‍ പരപ്പനങ്ങാടിയിലെ രാഷ്ട്രീയ കുടുംബ പ്രമാണിത്വത്തോട് നിരന്തരം ഏറ്റുമുട്ടിയ നിയാസ് ലീഗിലേക്ക് വരുന്നതിനെ പൂര്‍ണ്ണായും ഉള്‍ക്കൊള്ളാന്‍ പരപ്പനങ്ങാടിയിലെ ലീഗ് നേതൃത്വം തയ്യാറാകുമോ എന്നും സംശയമുണ്ട്. എന്നാല്‍ തന്റെ ബിസിനസ്സ്ജീവതത്തിലായാലും,രാ്ഷ്ടീയ ജീവതിത്തിലായാലും ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അതല്ലാം മറികടന്ന് മുന്നോട്ട് വന്ന പാരമ്പര്യമാണ് തന്റെതേന്നുമുള്ള ആത്മവിശ്യാസവും നിയാസ് മലബാറിന്യൂസിനോട് പങ്കുവെച്ചു.