രാജീവ്ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനം വൈകും

Supreme_Court_of_India_-_200705ദില്ലി : രാജീവ് ഗാന്ധിവധക്കേസിലെ പ്രതികളുടെ ജയില്‍ മോചനം വൈകും. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ മോചനമാണ് വൈകുക.

കേസ് സംബന്ധിച്ച് നാല് വിഷയങ്ങള്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു. ജീവപര്യന്തം എന്നാല്‍ ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കണോ? ജീവപര്യന്തം പ്രതേ്യക വിഭാഗമായി പരിഗണിക്കേണ്ടതുണ്ടോ ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ ഇളവ് നല്‍കാമെങ്കില്‍ അതിനുള്ള മാനദണ്ഡം എന്താണ് എന്നീ വിഷയങ്ങളാണ് ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന വിഷയങ്ങള്‍. ഭരണഘടനാബഞ്ചിന്റെ അന്തിമ തീരുമാനം വരുന്നത് വരെ പ്രതികളുടെ മോചനം സാധ്യമാകില്ല.

തമിഴ്‌നാട് സര്‍ക്കാരിന് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.