കേരളത്തില്‍ മഴ അടുത്തയാഴ്‌ചയോടെ ശകതമാവും

heavy-rain2തിരുവനന്തപുരം: കേരളത്തില്‍ മഴ അടുത്തയാഴ്‌ചയോടെ ശക്തമാകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഏഴ്‌ മുതല്‍ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണ്‌ നേരത്തെ പ്രവചിച്ചിരുന്നത്‌.

ജൂണ്‍ അഞ്ചിനാണ്‌ കഴിഞ്ഞവര്‍ഷം കാലവര്‍ഷം ആരംഭിച്ചത്‌. കാലവര്‍ഷം എത്തുന്ന തിയ്യതികളില്‍ മാറ്റമുണ്ടാവും എന്നതുകൊണ്ട്‌ തന്നെ കാലവര്‍ഷ തിയ്യതി കൃതക്യമായി പ്രവചിക്കാന്‍ കഴിയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.