റെയില്‍ലെ ചരക്കുകൂലി ഒക്ടോബര്‍ ഒന്നു മുതല്‍ വര്‍ദ്ധിപ്പിക്കും.

RAILWAY_DIVISദില്ലി: റെയില്‍വെ ചരക്കുകൂലി ഒക്ടോബര്‍ ഒന്നു മുതല്‍ വര്‍ദ്ധിപ്പിക്കും. 15 ശതമാനമാണ് വര്‍ദ്ധനവ്. ഭക്ഷ്യ, ധാന്യങ്ങള്‍, സിമന്റ്,വളം, ഇരുമ്പ്, കല്‍ക്കരി തുടങ്ങിയ എല്ലാ സാധനങ്ങള്‍ക്കും ചരക്കുകൂലി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

അടുത്തവര്‍ഷം ജൂണ്‍വരെ അധിക ചാര്‍ജ്ജ് ഈടാക്കുന്നത് തുടരും. പണപ്പെരുപ്പ നിരക്ക് 5.79 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി.

റെയില്‍വേയുടെ ഇന്ധനവില നിയന്ത്രിക്കുന്ന ഫ്യൂവല്‍ അഡ്ജസ്റ്റ്‌മെന്റ് കംപോണന്റ് അവലോകന റിപ്പോര്‍ട്ട് പുറത്തു വന്നതിന് മുമ്പാണ് അധിക ചാര്‍ജ്ജ് ഈടാക്കുന്ന ഈ തീരുമനാം നടപ്പാക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയില്ലാത്തതിനാലാണ് സീസണ്‍ ചാര്‍ജ്ജ് ഈടാക്കുന്നതെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം.