മലബാറി ചായകുടിക്കാന്‍ രാഹുല്‍ രണ്ടത്താണിയില്‍ : അന്തം വിട്ട്‌ ആതിഥേയര്‍

Rahul Gandhiകോട്ടക്കല്‍: അപ്രതിക്ഷിതയമായി ഹോട്ടലിലെത്തിയ. വിവിഐപി അതിഥിയെ കണ്ട്‌ രണ്ടത്താണി പൂവന്‍ചിനയിലെ ടേസ്റ്റ്‌ ഓഫ്‌ മലബാര്‍ ഹോട്ടലുടമ ഞെട്ടി. കോഴിക്കോട്‌ യൂത്ത്‌കോണ്‍ഗ്രസ്‌ സംസ്ഥാനസമ്മേളനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന രാഹുല്‍ ഗാന്ധിയെ തന്റെ കടയിലേക്ക്‌ കയറിയവന്നത്‌ കണ്ടാണ്‌ ആതിഥേയന്‍ അന്തം വിട്ടത്‌. പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സുധീരനും കടന്നുവന്നതോടെ സംഗതി സത്യമാണെന്ന്‌ ഉറപ്പായി.

മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ ഹൈവയോരത്ത്‌ സ്ഥിതിചെയ്യുന്ന ഈ ഹോട്ടലില്‍ ചൊവ്വാഴ്‌ച രാത്രി 8.4 മണിയോടൊണ്‌ രാഹലും സംഘവുമെത്തിയത്‌ ഹോട്ടലില്‍ നിന്നും ബണ്ണും ചായയും കഴിച്ച രാഹുല്‍ മന്ത്രിമാര്‍ക്കൊപ്പം പത്തുമിനിറ്റ്‌ ഹോട്ടലില്‍ ചിലവഴിച്ചു. ഇതിനിടയില്‍ ജിവനക്കാരുടെ കൂടെ ഒരു ഫോട്ടോ.

രാഹുല്‍ ഹോട്ടലില്‍ കയറിയ വാര്‍ത്ത പരന്നതോടെ ഹോട്ടലും പരിസരവും നാട്ടുകരെ കൊണ്ടു നിറഞ്ഞു. ഹോട്ടലാകട്ടെ കുറച്ച്‌ നേരം സുരക്ഷ ഉദ്യാഗസ്ഥര്‍ വളയുകയും ചെയ്‌തു. മാത്രമല്ല കുറച്ചുനേരം ദേശീയ പാതയില്‍ ഗാതാഗതക്കുരുക്കുമുണ്ടായി.