ഖത്തറില്‍ ഫിഡ്ജറ്റ് സ്പിന്നര്‍ കളിക്കോപ്പുകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുമായ് അധ്യാപകര്‍

ദോഹ: ഫിഡ്ജറ്റ് സ്പിന്നര്‍ കളിക്കോപ്പുകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുമായി അധ്യാപകര്‍ രംഗത്ത്. അടുത്തിടെ രാജ്യത്ത് പ്രചാരത്തില്‍ വന്ന ഫിഡ്ജറ്റ് സ്പിന്നര്‍ കളിക്കോപ്പുകള്‍ പെട്ടാന്നാണ് കുട്ടികള്‍ക്കിടയില്‍ ഇഷ്ടകളിക്കോപ്പായി സ്ഥാനം പിടിച്ചത്. വിരലുകളില്‍ നിന്ന് വിരലുകളിലേക്ക് ചാടിച്ച് അമ്മാനമാടി കളിക്കുന്ന ഒരു തരം കളിപ്പാട്ടമാണിത്. സ്‌കൂളിലില്‍ ഏറെക്കുറെ കുട്ടികളുടെ കൈവശവും ഈ കളിപ്പാട്ടമുണ്ട് താനും.

ഈ കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിക്കുന്ന കുട്ടികള്‍ ഇതിന് അഡിക്റ്റടാകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും. ഇതുമൂലം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ലെന്നും അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികള്‍ ഇത്തരം കളിപ്പാട്ടങ്ങളുമായാണ് ക്ലാസുകളില്‍ എത്തുന്നത്. പഠന സമയങ്ങളില്‍ പോലും ഈ കളിയില്‍ കുട്ടികള്‍ കുടുങ്ങിയതോടെ അധ്യാപകരും വെട്ടിലായി. ഇതോടെ ഈ കളിപ്പാട്ടവുമായി വരുന്നവരില്‍ നിന്നും കളിപ്പാട്ടം പിടിച്ചെടുക്കയും ശക്തമായ താകീത് നല്‍കുകയുമാണ് അധ്യാപകര്‍. ഇത്തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ സ്‌കൂളുകളില്‍ കൊണ്ടുവരാതിരിക്കാന്‍ രക്ഷിതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതെസമയം താക്കിതുകള്‍ അവഗണിച്ചും കുട്ടികള്‍ സിപിന്നറുകളുമായി ക്ലാസില്‍ എത്താന്‍ തുടങ്ങിയതോടെ ഇവ പിടിച്ചെടുത്ത് മാലിന്യപ്പെട്ടിയില്‍ നിക്ഷേപിക്കുകയാണ് അധ്യാപകര്‍. ഒരോ കുട്ടികളുടെയും കൈവശം ഒന്നില്‍ കൂടുതല്‍ സ്പിന്നറുകളാണുള്ളത്. 12 മുതല്‍ 30 റിയാല്‍ വരെയാണ് വിപണിയില്‍ ഇവയുടെ വില.