Section

malabari-logo-mobile

ഖത്തറില്‍ നിയമപരമായി പ്രമേഷന്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

HIGHLIGHTS : ദോഹ: പ്രമോഷന്‍ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക വാണിജ്യമന്ത്രാലയം നടപടി സ്വീകരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയത്തിലെ...

qutar newsദോഹ:  പ്രമോഷന്‍ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക വാണിജ്യമന്ത്രാലയം നടപടി സ്വീകരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയതാണ്. വ്യാജ പ്രമോഷനുകള്‍ പ്രഖ്യാപിച്ച ഒന്‍പത് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ വിധിച്ചിട്ടുണ്ട്. ഓരോ സ്ഥാപനത്തിനും അയ്യായിരം റിയാല്‍ വീതമാണ് പിഴ നിശ്ചയിച്ചത്. ഇതില്‍ ആറു സ്ഥാപനങ്ങളുടെ ഡിസ്‌കൗണ്ട് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലൈസന്‍സ് അനുവദിക്കുന്നതുവരെ പ്രമോഷനുകളോ ഡിസ്‌കൗണ്ടുകളോ പ്രഖ്യാപിക്കാന്‍ കഴിയില്ല. വിവിധ സാധനങ്ങള്‍ക്ക് നല്‍കി വരുന്ന ഓഫറുകളുടെ കാര്യത്തില്‍ അതുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുകയും ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് രാജ്യത്തെ വിവിധ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ വാണിജ്യ- സാമ്പത്തിക മന്ത്രാലയം പരിശോധന നടത്തിയത്. ഓഫറുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 1984ലെ അഞ്ചാം നമ്പര്‍ മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിമയലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഇതിനു മുമ്പും വ്യാജപ്രമോഷനുകളുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പത്ത് മാളുകളിലെ കടകളില്‍ നിന്നായി 37 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പ്രമോഷന്‍ കാലയളവില്‍ ഉത്പന്നങ്ങളുടെ വില കൃത്യമായി പ്രദര്‍ശിപ്പിക്കാതിരുന്ന 12 സ്റ്റോറുകള്‍ക്കെതിരെയും അടുത്തിടെ നടപടിയെടുത്തിരുന്നു. ഓഫര്‍ കാലയളവിലോ അതിനു മുമ്പോ ഓഫറുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വിലയും ഉപഭോക്താക്കളെ അറിയിക്കണമെന്നും അത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ എല്ലാ കടകളും നിയമ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം  കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരിശോധന കര്‍ശനമാക്കുമെന്നും നിയമലംഘകരെ ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പില്‍ ഹാജരാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും രീതിയിലുള്ള നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!