Section

malabari-logo-mobile

എണ്ണ ഇറക്കുമതി ബലമായി നിര്‍ത്തിയ അബുദാബിക്കെതിരെ നിയമ നടപടി സ്വീകരിക്കും;ഖത്തര്‍ സിഇഒ

HIGHLIGHTS : ദോഹ: രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതി ബലമായി നിര്‍ത്തിയതിനെ തുടര്‍ന്ന് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി(അഡ്‌നോക്)ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ...

ദോഹ: രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതി ബലമായി നിര്‍ത്തിയതിനെ തുടര്‍ന്ന് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി(അഡ്‌നോക്)ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിഇഒ സാദ് ശെരീദ അല്‍കാബി പറഞ്ഞു. അതെസമയം തങ്ങള്‍ ഡോള്‍ഫിന്‍ പൈപ്പുവഴി യുഎഇയ്ക്കും ഒമാനും നല്‍കി വരുന്ന പ്രകൃതിവാതക വിതരണം ഇനിയും തുടരുമെന്നും അദേഹം വ്യക്തമാക്കി. സാന്ദ്രീകൃത വസ്തുക്കളുടെ ഇറക്കുമതി ബലമായി നിര്‍ത്താനുള്ള പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും അല്‍കാബി പറഞ്ഞു.

അഡ്‌നോക് എന്തുകൊണ്ടാണ് ബലമായി എണ്ണ ഇറക്കുമതി നിര്‍ത്തലാക്കിയതെന്ന് വ്യക്തമായിട്ടില്ല. നിലവിലെ അവസ്ഥയില്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സ്ഥിതിക്ക് ഖത്തറാണ് ഇങ്ങനെ ചെയ്യേണ്ടിയിരുന്നതെന്നും അവരല്ലെന്നും അദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തെ ജനങ്ങളെ സാരമായി ബാധിക്കും എന്നതുകൊണ്ട് തന്നെ ഖത്തര്‍ ഒരിക്കലും അത്തരം നടപടികള്‍ സ്വീകരിക്കില്ലെന്നും അദേഹം വ്യക്തമാക്കി. കരാര്‍ ലംഘിച്ചുളള ഇറക്കുമതി നിര്‍ത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.

sameeksha-malabarinews

2014-ലാണ് ഖത്തറിന്റെ സാന്ദ്രീകൃത വസ്തുക്കള്‍ വാങ്ങാമെന്ന കരാറില്‍ ഒപ്പിട്ടത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിലെ അംഗങ്ങളാണ് ഖത്തറും യു.എ.ഇ.യും. സമുദ്രമാര്‍ഗമാണ് യു.എ.ഇ. കണ്ടന്‍സേറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ക്ക് പുറത്തുള്ള കാരണങ്ങളാല്‍ കരാര്‍ നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാധ്യതകളില്‍നിന്നും കമ്പനിയെ സംരക്ഷിക്കുന്ന നിയമപരമായ അവസ്ഥയാണ് ബലമായി ഇറക്കുമതി നിര്‍ത്തുകയെന്നത്. അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ഉത്പാദന-ശുദ്ധീകരണ കമ്പനിയാണ് അഡ്‌നോക്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!