Section

malabari-logo-mobile

ഖത്തര്‍ ചാരിയിറ്റിയിലേക്ക്‌ സംഭവനകള്‍ വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജറുകളും

HIGHLIGHTS : ദോഹ: ഖത്തര്‍ ചാരിറ്റിയിലേക്ക് സംഭാവനകള്‍ വര്‍ധിപ്പിക്കാനായി പുതിയ പദ്ധതി തയ്യാറായി. നഗരത്തിന്റെ വിവിധ പൊതുസ്ഥലങ്ങളില്‍ ഇനിമുതല്‍ കൊണ്ടുനടക്കാവുന്ന

download (3)ദോഹ: ഖത്തര്‍ ചാരിറ്റിയിലേക്ക് സംഭാവനകള്‍ വര്‍ധിപ്പിക്കാനായി പുതിയ പദ്ധതി തയ്യാറായി. നഗരത്തിന്റെ വിവിധ പൊതുസ്ഥലങ്ങളില്‍ ഇനിമുതല്‍ കൊണ്ടുനടക്കാവുന്ന മൊബൈല്‍, ഐ ഫോണ്‍, ഐ പാഡ് ചാര്‍ജറുകള്‍ ലഭിക്കും. മാളുകള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് 10 റിയാലിന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുന്നത്. ചാര്‍ജറുകള്‍ ഉപയോഗിക്കുന്നവര്‍ 50 റിയാല്‍ ഡെപ്പോസിറ്റ് നല്‌കേണ്ടതുണ്ട്. ചാര്‍ജറുകള്‍ തിരികെ നല്കിയാല്‍ ഡെപ്പോസിറ്റ് തുകയും തിരിച്ചു കിട്ടും. ചാരിറ്റി ചാര്‍ജര്‍ പരിപാടി കഴിഞ്ഞ ദിവസം ഖത്തര്‍ ചാരിറ്റി തുടക്കം കുറിച്ചു.

രണ്ട് ഘട്ടങ്ങളിലായാണ് ഈ കാപംയില്‍ നടപ്പാക്കുകയെന്ന് ഖത്തര്‍ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ദോസരി വ്യക്തമാക്കി. ആദ്യഘട്ടമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം ഖത്തറിലെ ഭൂരിപക്ഷം മാളുകളിലും ചാരിറ്റി ചാര്‍ജറുകള്‍ ലഭ്യമാക്കി തുടങ്ങിയത്. സിറ്റി സെന്റര്‍, വില്ലാജിയോ, ലാന്റ്മാര്‍ക്ക്, ഹയാത്ത്പ്ലാസ, ലഗൂണ തുടങ്ങിയ മാളുകളിലും ഏതാനും ബാങ്ക് ശാഖകളിലുമാണ് ചാരിറ്റി ചാര്‍ജറുകളുടെ പദ്ധതി ആരംഭിച്ചത്. രണ്ടാംഘട്ടമായി ഈദിന് ശേഷം ഈ മാസം അവസാനത്തോടെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും പദ്ധതി വ്യാപിപ്പിക്കും.

sameeksha-malabarinews

തിരക്കിട്ട ഷോപ്പിംഗുകള്‍ക്കും മറ്റു പരിപാടികള്‍ക്കുമിടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്ന പദ്ധതിയോടൊപ്പം പ്രാദേശികമായി സംഭാവന നല്കാനുള്ള ത്വര വര്‍ധിപ്പിക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഉന്നത ഗുണനിലവാരമുള്ള ചാര്‍ജറുകള്‍ ഉപയോഗിച്ച് മിക്കയിനം സ്മാര്‍ട്ട് ഫോണുകളും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!