ഖത്തറില്‍ തോക്കും തിരയും കൈവശം വെച്ചയാള്‍ക്ക് തടവ്

ദോഹ: തോക്കും തിരയും സൂക്ഷിച്ചതിന് ഗള്‍ഫ് പൗരന് ഒരുവര്‍ഷം തടവും അയ്യായിരം റിയാല്‍ പിഴയും. സുഹൃത്തിനെ വെടിവെച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഈ കേസ് പിന്നീട് പറഞ്ഞു തീര്‍ക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തോക്ക് കൈവശം വെച്ചതിന് പ്രതിയെ കോടതി ശിക്ഷിക്കുകയായിരുന്നു.