Section

malabari-logo-mobile

തുഞ്ചന്‍ പറമ്പിനെ രാജ്യത്തെ മികച്ച സാംസ്‌കാരിക സ്ഥാപനമാക്കി മാറ്റും; മുഖ്യമന്ത്രി പിണറായി വിജയന്‍.

HIGHLIGHTS : തിരൂര്‍: ഭാഷാ പിതാവിന്റെ പേരിലുള്ള തുഞ്ചന്‍ പറമ്പിനെ മലയാളത്തിന്റെ സാസ്‌കാരിക പൈത്യക ചിഹ്നമായും രാജ്യത്തെ മികച്ച സാംസ്‌കാരിക സ്ഥാപനമാക്കിയും ഉയര്‍ത...

തിരൂര്‍: ഭാഷാ പിതാവിന്റെ പേരിലുള്ള തുഞ്ചന്‍ പറമ്പിനെ മലയാളത്തിന്റെ സാസ്‌കാരിക പൈത്യക ചിഹ്നമായും രാജ്യത്തെ മികച്ച സാംസ്‌കാരിക സ്ഥാപനമാക്കിയും ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കാര്യത്തില്‍ പണം തടസ്സമാകില്ല. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തയ്യാറാക്കുന്ന സാംസ്‌കാരിക പവലിയന്‍ ശിലാസ്ഥാപനവും സാസ്‌കാരിക കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു മുഖ്യമന്ത്രി. ട്രസ്ടിന് പണം കൊടുക്കുന്നതില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. എന്നാല്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പോലുള്ള നല്ല സ്ഥാപനങ്ങളെ ഈ ഗണത്തില്‍ പെടുത്തേണ്ടതില്ല. സാംസ്‌കാരിക ടൂറിസത്തിന്റെ സാധ്യതയുള്ള തുഞ്ചന്‍ പറമ്പിനെ വിദേശികളെ കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ സാംസ്‌കാരിക വിനിമയ കേന്ദ്രമാക്കി മാറ്റുന്നതില്‍ എം.ടി പോലുള്ള പ്രതിഭകളുടെ താല്‍പര്യവും അഭിപ്രായവും പരിഗണിച്ച് മുന്നോട്ട് പോകും

1993 ല്‍ എം.ടി.ചെയര്‍മാനായതിന് ശേഷമാണ് തുഞ്ചന്‍ പറമ്പ് സാംസ്‌കാരിക രംഗത്ത് കുതിച്ചു ചാട്ടം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുഞ്ചന്‍ ഉത്സവവും വിദ്യാരംഭവും ഏറ്റവും ശ്രദ്ധിക്കപെട്ടത് ഈ കാലഘട്ടത്തിലാണ്. മലയാള ഭാഷയെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഈ സ്ഥാപനം മികച്ച പിന്‍തുണയും നല്‍കി.

sameeksha-malabarinews

ഒരു ഭാഷയെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്ന അപൂര്‍വ സംസ്ഥാനമായിരിക്കും കേരളം. നമ്മുടെ കടമ നിറവേറ്റാന്‍ നിയമം വേണമെന്നത് അലോസരപ്പെടുത്തുതാണ്. മാനവിക ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാനും മതേതര മൂല്യങ്ങള്‍ നിലനിര്‍ത്താനും ഈ സ്ഥാപനത്തിന് കഴിയണം. തുഞ്ചന്‍ സ്മാരകത്തെ മലയാള സംസ്ഥാനത്തിന്റെ പതാക വാഹക സ്ഥാപനമാക്കിമാറ്റുന്ന നടപടികളുമായി ഗവമെന്റ് മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സഹകരണ, ടൂറിസം, ദേവസ്വം വകുപ്പു മന്ത്രി. കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശിയ തലത്തില്‍ സാംസ്‌കാരിക ടൂറിസം പ്രചരിപ്പിക്കു കേന്ദ്രമായി തുഞ്ചന്‍ പറമ്പിനെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം ആദ്യപുസ്തകം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന് നല്‍കികൊണ്ട് സ്പീക്കര്‍.പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ സി.മമ്മുട്ടി എം.എല്‍.എ എന്നിവര്‍ മുഖ്യതിഥികളായി.
എം.എല്‍.എ. വി.അബ്ദുറഹിമാന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ.എസ്.ഗിരീഷ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല. വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, ടൂറിസം ഡയരക്ടര്‍ പി.ബാലകിരണ്‍, പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍,ട്രസ്റ്റ് സെക്രട്ടറി പി.നന്ദകുമാര്‍, ജില്ലാ കലക്ടര്‍, അമിത് മീണ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!