ഖത്തറില്‍ ദീര്‍ഘകാല പ്രവാസിയും കെഎംസിസി പ്രവര്‍ത്തകനുമായ സി കെ പി ഉസ്‌മാന്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ ദീര്‍ഘകാല പ്രവാസിയും കെ എം സി സി പ്രവര്‍ത്തകനുമായിരുന്ന പാനൂര്‍ എലാങ്കോട് മീത്തല്‍ സി കെ പി ഉസ്മാന്‍ (56) നാട്ടില്‍ നിര്യാതനായി. 30 വര്‍ഷത്തോളം ദോഹയിലുണ്ടായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തോളം ബോംബെ സില്‍ക്‌സില്‍ സെയില്‍സ്മാനായി ജോലി നോക്കുകയുണ്ടായി. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയവെ മരണപ്പെടുകയായിരുന്നു. എട്ടു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്.

ഭാര്യ: ഫൗസിയ. മക്കള്‍: ഫര്‍സാന, ഫര്‍ദാന്‍. മരുമകന്‍: റമീസ് (ഖത്തര്‍).