ജിസിസി പ്രശ്‌നം; പരിഹാരത്തിനായി യുഎന്‍ സമിതികളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഖത്തര്‍

Story dated:Saturday June 17th, 2017,06 11:pm

ദോഹ: ജിസിസി പ്രശ്‌നത്തില്‍ യുഎന്‍ സമിതികളുടെ ഇടപെടല്‍ ആവശ്യവുമായി ഖത്തര്‍. തുര്‍ക്കി വിദേശ കാര്യ മന്ത്രി മൗലൂദ് ജാവീസ് ഒഗ്ലു സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചക്ക് മക്കയിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ സൗദി ബഹ്‌റൈന്‍ ഖത്തര്‍ ഭരണാധികാരികളുമായി ടെലിഫോണില്‍ സംസാരിച്ചു.

ജനങ്ങളുടെ മനുഷ്യവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ഖത്തര്‍ ആവശ്യപ്പെട്ടതിനു പിന്നാലെ , ഐക്യരാഷ്ട്ര സഭക്കു കീഴിലെ ഓച്ച അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ റാഷിദ് ഖലികോവ് ഖത്തറിലെത്തി . ദേശീയ മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാന്‍ അലി ബിന്‍ സമൈഖ് അല്‍ മരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി . ഖത്തറിലെ മാത്രമല്ല ഗള്‍ഫ് നാടുകളിലെല്ലാം ഉള്ള പൗരന്‍മാരുടെ പൗരാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായാണ് ഖത്തറിന്റെ പരാതി . പരാതിയുമായി ജനീവയിലെത്തിയ ഖത്തര്‍ മുഷ്യാവകാശ സമിതി ചെയര്‍മാന്‍ അലി ബിന്‍ സുമൈഖ് അല്‍ മരി ജനങ്ങളുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ യു എന്‍ മുന്‍കയ്യെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ഖത്തറിലെ തപാല്‍ സേവനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ക്യു പോസ്റ്റ് , യുനിവേഴസല്‍ പോസ്റ്റല്‍ യൂണിയനെയും സമീപിച്ചിട്ടുണ്ട്‌.

പ്രശ്‌നപരിഹാരത്തിനായി സൗദി രാജാവിനു തന്നെ മുന്‍കയ്യെടുക്കാനാവുഎന്നും , പ്രതിസന്ധി നീട്ടിക്കൊണ്ടു പോവാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ലെന്നും  തുര്‍ക്കി  വിദേശകാര്യ മന്ത്രി മൗലൂദ് ജാവീഷ് പറഞ്ഞു.