ഖത്തറിലെ സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന കുടുംബങ്ങള്‍ക്ക്‌ താങ്ങായി വോഡാഫോണ്‍ ജീവനക്കാര്‍

ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ സഹായിക്കാന്‍ വോഡഫോണ്‍ ജീവനക്കാര്‍ അരലക്ഷം റിയാലിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി.
വോഡഫോണിന്റെ ജീവനക്കാര്‍ നടത്തുന്ന വിവിധ സാമൂഹ്യ സേവന പരിപാടികള്‍ക്ക് വോഡഫോണ്‍ മണിക്കൂറിന് ആയിരം റിയാലാണ് ഖത്തര്‍ ചാരിറ്റിക്ക് സംഭാവന നല്കിയത്. വോഡഫോണിന്റെ ജീവനക്കാര്‍ 50 മണിക്കൂറുകളാണ് സേവന പദ്ധതികള്‍ക്കായി നീക്കിവെച്ചത്.
ഖത്തര്‍ ചാരിറ്റിയുടെ ഇഫ്താര്‍ പദ്ധതികളുമായി സഹകരിച്ചാണ് വോഡഫോണ്‍ ജീവനക്കാര്‍ സേവനം നടത്തിയത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളി ക്യാംപുകളില്‍ 400 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത വോഡഫോണ്‍ ജീവനക്കാര്‍ നൂറിലേറെ അനാഥക്കുട്ടികള്‍ക്ക് കരങ്കാവോ ദിനത്തില്‍ മിഠായിപ്പൊതികളും നല്കി.
അരലക്ഷം റിയാലിന്റെ ചെക്ക് ഖത്തര്‍ ചാരിറ്റി ലോക്കല്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുന്നാസര്‍ അല്‍ യാഫിക്ക് കൈമാറി. വോഡഫോണ്‍ സി ഇ ഒ കെയ്ല്‍ വൈറ്റ്ഹില്‍, മുഹമ്മദ് അല്‍ യാമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.