യമനില്‍ സഖ്യസേനയ്‌ക്കൊപ്പം പോരാടാന്‍ ഖത്തര്‍ കരസേന രംഗത്ത്

qatarദോഹ: യമനില്‍ സഖ്യസേനയ്‌ക്കൊപ്പം പോരാടാന്‍ ഖത്തര്‍ കരസേന രംഗത്ത്. സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഖത്തര്‍ വ്യോമസേന സഹകരിച്ചിരുന്നുവെങ്കിലും കരസേന ആദ്യമായാണ് പങ്കെടുക്കുന്നത്.
ആയിരത്തോളം കരസേനാംഗങ്ങളും ഇരുന്നൂറിലേറെ സായുധ വാഹനങ്ങളും മുപ്പത് അപ്പാച്ചെ പ്രതിരോധ ഹെലികോപ്ടറുകളും അടങ്ങുന്ന സൈനികസംഘമാണ് യമനിലേക്ക് പോയത്.
ഹൂത്തികള്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന ആക്രമണം ശക്തമാക്കിയ പശ്ചാതലത്തിലാണ് കരസേന കൂടി ചേരുന്നത്. സഊദി അറേബ്യന്‍ അതിര്‍ത്തി കടന്ന കരസേന യമനിലെ മാരെബ് പ്രവിശ്യയിലേക്ക് നീങ്ങിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന മാരെബ് പ്രവിശ്യ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തുന്നത്.
ഹൂത്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിരവധി സഖ്യസേനാ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്ാണ് കൂടുതല്‍ സേന രംഗത്തെത്തിയത്.