ഖത്തറില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പകല്‍ നാളെ

ദോഹ: ഖത്തറിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പകല്‍ നാളെ. ഗള്‍ഫ് മേഖലയില്‍ വേനല്‍ ഋതുവിന് തുടക്കമാകുന്നതും നാളെയാണ്. അതുകൊണ്ടു തന്നെ പകല്‍ ക്രമേണെ കുറഞ്ഞും രാത്രി കൂടിയും വരും. രാത്രിയും പകലും ചൂട് വര്‍ദ്ധിക്കുകയും ചെയ്യും.

നാളെ സൂര്യന്‍ ഭൂമധ്യരേഖയ്ക്കു 23.5 ഡിഗ്രി വടക്കുമാറി ഉത്തരായന രേഖയ്ക്കു നേരെ ലംബമായി ഉദിക്കുന്നതുകൊണ്ടാണ് പകലിനും നീളമേറാന്‍ ഇടയാകുന്നതെന്ന് ജ്യോതിശാത്രജ്ഞര്‍ വ്യക്തമാക്കി.