ഖത്തറില്‍ കോര്‍ണിഷില്‍ 25 നു 26 നും ഗതാഗത നിയന്ത്രണം

ദോഹ: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്‍ കോര്‍ണിഷ് സ്ട്രീറ്റിന്റെ കുറച്ചുഭാഗം പൊതുമരാമത്തുവകുപ്പ് അഷ്ഗാല്‍ 25 നു പുലര്‍ച്ചെ മുതല്‍ 26 നു വൈകീട്ടുവരെ അടയ്ക്കും. പോസ്റ്റ് ഓപീസിനു മുന്നിലുള്ള ഇന്റര്‍ചെയ്ഞ്ചിന്റെ ഭാഗത്താണു രണ്ടു ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക.

ഒന്നാം ഘട്ട പ്രവൃത്തി നടക്കുന്ന ഷെറട്ടണ്‍ ഹോട്ടലില്‍ നിന്ന് ആഭ്യന്തരമന്ത്രാലയത്തിലേക്കുള്ള ഭാഗത്താണ് ആദ്യ ഗതാഗത നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങള്‍ കോര്‍ണീഷ് സ്ട്രീറ്റില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് അല്‍ മര്‍ഖിയ സ്ട്രീറ്റ് വഴി തിരിഞ്ഞ് ലേഖ്വെയര്‍ ഇന്റര്‍സെക്ഷനില്‍ നിന്നു യു ടേണ്‍ എടുത്തു കോര്‍ണീഷ് സ്ട്രീറ്റിലേക്കു തിരികെ പ്രവേശിക്കണം. ഒന്നാം ഘട്ടം പൂര്‍ത്തിയായ ശേഷമായിരിക്കും രണ്ടാം ഘട്ട പ്രവൃത്തികള്‍ ആരംഭിക്കുക.

അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ നിന്ന് അല്‍ മര്‍ഖിയ സ്ട്രീറ്റിലേക്കു തിരിച്ചുമുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. അതുകൊണ്ടു തന്ന ഇതുവഴി വരുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസിനു മുന്നിലുള്ള ഇന്റര്‍ചെയ്ഞ്ചില്‍ നിന്ന് അല്‍ മര്‍ഖിയ സ്ട്രീറ്റിലേക്കും തിരിച്ച് പ്രവേശിക്കണം.