രാജ്യം ഭരിക്കാന്‍ 56 ഇഞ്ച് നെഞ്ചല്ല ആവിശ്യം; പ്രിയങ്കാഗാന്ധി

priyanka-gandhi-05റായ്ബറേലി : രാജ്യം ഭരിക്കാന്‍ 56 ഇഞ്ച് നെഞ്ചല്ല ആവിശ്യമെന്ന് നരേന്ദ്രമോദിയോട് പ്രിയങ്കാഗാന്ധി. അതേസമയം വിശാല ഹൃദയവും ധാര്‍മ്മികശക്തിയും ആവശ്യമാണെന്നും റായ്ബറേലിയിലെ പ്രചരണത്തിനിടെ പ്രിയങ്ക പറഞ്ഞു. ഗൊരക്പൂര്‍ റാലിക്കിടെ മോദി നടത്തിയ 56 ഇഞ്ച് നെഞ്ച് പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് പ്രിയങ്കാഗാന്ധി ഇങ്ങനെ പറഞ്ഞത്.

മോദി ഇപ്രകാരമാണ് പറഞ്ഞത് യുപിയെ ഗുജറാത്താക്കി മാറ്റാന്‍ 56 ഇഞ്ചുള്ള ഒരു നെഞ്ച് ആവശ്യമാണ്. എന്നാല്‍ രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിന് വേണ്ടി ജീവന്‍ പോലും ബലിയര്‍ പ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശക്തിയാണ് ആവശ്യമെന്ന് പ്രിയങ്ക പറഞ്ഞു.

മഹാത്മാഗാന്ധിയുടെയും എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആളുകളുടെയും രാജ്യമാണിതെന്നും സ്വാതന്ത്രത്തിനായി ദളിതരും ആദിവാസികളും ജീവന്‍ ത്യജിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

.