Section

malabari-logo-mobile

സ്വകാര്യ ബസുകള്‍ക്ക്‌ ഫാസ്റ്റ്‌,സൂപ്പര്‍ ഫാസ്റ്റ്‌ പെര്‍മിറ്റുകള്‍ വേണ്ട;സുപ്രീം കോടതി

HIGHLIGHTS : ദില്ലി: സ്വകാര്യ ബസുകള്‍ക്ക്‌ ഫാസ്റ്റ്‌, സൂപ്പര്‍ഫാസ്റ്റ്‌ പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പെര്‍മിറ്റ്‌ നിഷേധിച്ച സര്‍ക...

private-super-fast-buses-keralaദില്ലി: സ്വകാര്യ ബസുകള്‍ക്ക്‌ ഫാസ്റ്റ്‌, സൂപ്പര്‍ഫാസ്റ്റ്‌ പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പെര്‍മിറ്റ്‌ നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി.

സ്വകാര്യബസുകള്‍ ഫാസ്റ്റ്പാസഞ്ചര്‍ നിരക്കില്‍ സര്‍വീസ് നടത്തുന്നത് അവസാനിപ്പിച്ച് കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിഇഎ(സിഐടിയു)ആണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍നിലപാട് ആദ്യം പ്രതികൂലമായിരുന്നു. യൂണിയനും തൊഴിലാളികളും ശക്തമായ നിലപാടെടുത്തതോടെയാണ് സ്വകാര്യബസുകളെ സഹായിക്കുന്ന നിലപാടില്‍നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായത്.

sameeksha-malabarinews

കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് ഇത്തരം റൂട്ടുകളില്‍ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു വിരുദ്ധമായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ബസുകളില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. പിന്നീട് പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. മാസങ്ങള്‍നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കെഎസ്ആര്‍ടിസിക്ക് അനുകൂലവിധി സമ്പാദിച്ചത്.  ബസുടമകള്‍ ഈ വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!