ശ്രീനഗറില്‍ പോലീസ് ഓഫീസറെ ജനക്കൂട്ടം നഗ്നനാക്കി തല്ലിക്കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് ഓഫീസറെ ജനക്കൂട്ടം നഗ്നനാക്കി തല്ലിക്കൊന്നു. ജാമിയ മസ്ജിദ് പള്ളിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനെയാണ് ആള്‍ക്കുട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് അയൂബ് പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്.

പള്ളിയുടെ ഫോട്ടോ എടുത്തെന്ന് പറഞ്ഞാണ് ജനക്കൂട്ടം ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തിയത്. പളളിക്ക് സമീപം ക്രമസമാധാന പാലനത്തിന്റെ ചുമതല വഹിക്കുന്ന ഓഫീസറാണ് മുഹമ്മദ്. സാധാരണ വേഷത്തില്‍ പള്ളിയില്‍ കയറി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ജുക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ പ്രഭാഷണം നടക്കുന്നതിനാല്‍ പള്ളിയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദെന്ന് പോലീസ് വ്യക്തമാക്കി.

മറ്റൊരു പോലീസ് ഓഫീസര്‍കൂടി ഡ്യൂട്ടിക്കിടെ മരണം സംഭവിച്ചതായും നൗഹാട്ടയില്‍ വെച്ച് ഡിവൈഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ ജനമക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയതായും പോലീസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.