പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ അന്തരിച്ചു

rasak kottakkalകല്‍പറ്റ പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍(56) അന്തരിച്ചു. വയനാട് വൈത്തിരിയിലെ സ്വകാര്യ ആശുചത്രിയില്‍ വച്ച് ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
കേരളത്തിലെ ഏറ്റവും പ്രഗല്‍ഭരായ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ റസാഖ് കോട്ടക്കല്‍ വയനാട്ടിലാണ് ജനിച്ചതും വളര്‍ന്നതും.

അടുരിന്റെ സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ജോഷി ജോസഫിന്റെ സ്റ്റാറ്റസ്‌കോ, വണ്‍ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ് എന്നീ ഡോക്യുമന്ററികളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

വേള്‍ഡ് പീസ് മൂവ്‌മെന്റില്‍ അംഗമായിരുന്ന റശാഖ് കോട്ടക്കല്‍ അമേരിക്ക-ഇറാഖ് യുദ്ധസമയത്ത് ഇറാഖില്‍ പോയിട്ടുണ്ട്..

ഇദ്ദേഹമെടുത്ത വൈക്കം മുഹമ്മദ് ബഷീറിന്റെയും മാധവിക്കുട്ടിയുടെയും കറുപ്പും വെളുപ്പും ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്.