ഫിലിപ്പൈന്‍സില്‍ ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു.

സെബു: ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴിലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. ഏഴ് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ നിലം പതിച്ചു. ഇവിടെ വൈദ്യുതി വിതരണവും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടു.

നഗരം വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. സൈനിക ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മധ്യ ഫിലീപ്പീന്‍സിന്റെ 20 പ്രവിശ്യകളില്‍ കാറ്റ് ശക്തമായി വീശിയത്. 275 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുണ്ടായത്.

കഴിഞ്ഞ മാസമുണ്ടായ ഭൂചലനത്തിന്റെ ആഘാതത്തില്‍ നിന്നും ജനങ്ങള്‍ മോചിതരാകുന്നതിന് മുമ്പാണ് പ്രദേശത്തെ ഒന്നാകെ വിറപ്പിച്ച ഹയാന്‍ ചുഴലിക്കാറ്റെത്തിയത്. ഈ ആഴ്ച്ച അവസാനം ചുഴലിക്കാറ്റ് വിയറ്റ്‌നാമില്‍ ആഞ്ഞടിക്കുമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.