പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയ യുവാവ്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

Untitled-1 copyകൊണ്ടോട്ടി: ജനനത്തിയ്യതി തിരുത്തിയ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ വിദേശത്തേക്ക്‌ യാത്രചെയ്യാനെത്തിയ യുവാവ്‌ കോഴിക്കോട്‌ വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി സ്വദേശി നുറുദ്ധീന്‍(29) ആണ്‌ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധനക്കിടെ പിടിയിലായത്‌.

ഞായറാഴ്‌ച രാവില മസ്‌ക്കറ്റിലേക്ക്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്ര്‌സ്സില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റുമായി എത്തിയതായിരുന്നു നൂറുദ്ധീന്‍, ഇയാളെ കരിപ്പൂര്‍ പോലീസിന്‌ കൈമാറി.