Section

malabari-logo-mobile

പാരീസില്‍ മാധ്യമ സ്ഥാപനത്തില്‍ ഭീകരാക്രമണം;ഒരാള്‍ കീഴടങ്ങി

HIGHLIGHTS : പാരീസ്‌: പാരീസില്‍ മാധ്യമ സ്ഥാപനത്തില്‍ ഭീകരാക്രമണം നടത്തിയ മൂന്നംഗ സംഗത്തിലെ ഒരാള്‍ കീഴടങ്ങി. പാരീസില്‍ ജനിച്ചുവളര്‍ന്ന സഹോദരങ്ങളായ സയിദും ഷെറീഫ്‌...

parisപാരീസ്‌: പാരീസില്‍ മാധ്യമ സ്ഥാപനത്തില്‍ ഭീകരാക്രമണം നടത്തിയ മൂന്നംഗ സംഗത്തിലെ ഒരാള്‍ കീഴടങ്ങി. പാരീസില്‍ ജനിച്ചുവളര്‍ന്ന സഹോദരങ്ങളായ സയിദും ഷെറീഫ്‌ കൗവാച്ചിയും ഹമീദ്‌ മൊറാദുമാണ്‌ ആക്രമണം നടത്തിയതെന്ന്‌ മാധ്യമസ്ഥാപനത്തിലുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നു. സംഘത്തില്‍ ഇവര്‍ക്ക്‌ പുറമെ വേറൊരാള്‍ കൂടി ഉണ്ടായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌.

പ്രതികള്‍ക്ക്‌ യെമനിലെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നു. ചാര്‍ലി ഹെബ്ദോ എന്ന കാര്‍ട്ടൂണ്‍ മാസികയുടെ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

sameeksha-malabarinews

ആക്രമണത്തെ തുടര്‍ന്ന്‌ ഫ്രാന്‍സില്‍ സുപ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. സംഭവം ഭീകരാക്രമണമാണെന്ന്‌ സംഭവസ്ഥലം സന്ദര്‍ശിച്ച ഫ്രാന്‍സ്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വാ ഒലാദ്‌ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഫ്രാന്‍സില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്‌.

പ്രവാചകനെ കളിയാക്കിയ രീതിയിലുള്ള കാര്‍ട്ടൂണ്‍ 2006 ല്‍ പുനഃപ്രസിദ്ധീകരിച്ച്‌ മാസിക വിവാദം സൃഷ്ടിച്ചിരുന്നു. 2011 ല്‍ മുഹമ്മദ്‌ നബിക്കെതിരെ മറ്റൊരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാസികയുടെ ഓഫീസ്‌ കത്തിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!