പരപ്പനങ്ങാടിയില്‍ ഓവുപാലത്തിന്റെ ബാരിക്കേഡ്‌ തകര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌

parappanangadi railway copyപരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ ഓവുപാലത്തിന്റെ ബാരിക്കേഡ്‌ തകര്‍ന്ന്‌ വീണ്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. വെള്ളത്തൂര്‍ ഷാജിമോന്‍(46)നാണ്‌ പരിക്കേറ്റത്‌. ഇന്നു രാവിലെ ഏഴുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. പാലുമായി വരുകയായിരുന്ന ഓട്ടോയ്‌ക്ക്‌ മുകളിലേക്ക്‌ റെയില്‍വെ വലിയ വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ സ്ഥാപിച്ച ഇരുമ്പ്‌ റെയില്‍ ബാരിക്കേഡ്‌ തകര്‍ന്നു വീഴുകയായിരുന്നു. റെയില്‍വെ കോണ്‍ഗ്രീറ്റിട്ട്‌ ഉറപ്പിക്കാതെ അശാസ്‌ത്രീയമായി മണ്ണില്‍ ഈ ഇരുമ്പ്‌ ബാരിക്കേഡ്‌ സ്ഥാപിച്ചിതാണ്‌ ഇത്‌ തകര്‍ന്നു വീഴാന്‍ ഇടയാക്കിയത്‌.

ദിവസവും ഈ ഓവുപാലം വഴി സ്‌കൂള്‍ വിദ്യാര്‍ത്തികള്‍ ഉള്‍പ്പെടെ നിരവധി ആളും ചെറു വാഹനങ്ങളുമാണ്‌ കടന്നു പോയി കൊണ്ടിരിക്കുന്നത്‌.