പരപ്പനങ്ങാടിയില്‍ ലോക്കപ്പ് മര്‍ദ്ദനം: വള്ളിക്കുന്ന് സ്വദേശിയെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു

images (1)പരപ്പനങ്ങാടി എസ്‌ഐയെ കയ്യേറ്റം ചെയ്തു എന്ന് കേസില്‍ അറസ്റ്റ് ചെയ്തയാളെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചൊവ്വാഴ്ച ചെട്ടിപ്പടിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ചെട്ടപ്പടി ഹെല്‍ത്ത് സെന്റര്‍ സ്വദേശി കാരാട്ട് അയ്യപ്പന്‍കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ഇയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്..പോലീസ് തന്നെ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പരിക്കുള്ളതായി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജാമ്യാമില്ല് വകുപ്പകള്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കിയിട്ടും ഇയാള്‍ക്ക് ജാമ്യമനുവദിച്ചിരുന്നു
ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റോഡരുകില്‍ നില്‍ക്കുകയായിരുന്ന അയ്യപ്പന്‍കുട്ടി പോലീസിനെ കണ്ട് മുണ്ടിന്റെ മടക്ക്കുത്ത് അഴിച്ചിടാത്തതിന് പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ തെറിയഭിഷേകും നടത്തുകയായിരുന്നത്രെ ഇതേ തുടര്‍ന്ന് അയ്യപ്പന്‍കുട്ടിയും എസ്‌ഐയും തമ്മല്‍ രുക്ഷമായ വാക്കേറ്റവും പിടിവലിയുമുണ്ടായി. സംഭവത്തിന് ശേഷം മടങ്ങിയ എസ്‌ഐ കൂടുതല്‍ പോലീസുമായെത്തി അയ്യപ്പന്‍കുട്ടിയെ കസ്റ്റഡിയിലെടുക്കകയായിരുന്നു. തൂടര്‍ന്ന് വാഹനത്തിലും സ്റ്റേഷനിലും വച്ച് ക്രൂരമായി മര്‍ദ്ധിച്ചു എന്നാണ് പരാതി.

പോലീസ് മെഡിക്കല്‍ പരിശോധനക്കായി തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടില്‍ പരിക്കുകള്‍ സ്ഥിതീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പോലീസിന്റെ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സപ്പെടുത്തി, പോലീസിനെ ആക്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുള്‍ ചേര്‍ത്തായിരുന്നു ബുധനാഴ്ച ഉച്ചക്ക് ശേഷം അയ്യപ്പന്‍കുട്ടിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയത് കോടതിമുറിയില്‍ വച്ച് അയ്യപ്പന്‍കുട്ടി തന്നെ എസ്‌ഐയടക്കമുള്ള പോലീസുകാര്‍ ക്രൂരമായി മര്‍ദ്ധിച്ചിട്ടുണ്ടെന്നും തനിക്ക് എഴുനേറ്റ് നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്ന് മജിസ്‌ട്രേറ്റിനോട് പറയുകയായിരുന്നു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും പോലീസിനെ ആക്രമിച്ചുവെന്നുമുള്ള വകുപ്പുകള്‍ കെട്ടിചമച്ചതാണെന്നും പ്രതിഭാഗം വക്കീല്‍ വാദിക്കുകയായിരുന്നു. പോലീസിനെ ആക്രമിച്ചു എ്ന്ന് പറയുന്ന കേസിലെ പ്രതിക്കാണ് മര്‍ദ്ധനമേറ്റതെന്ന് ഇവര്‍ പറഞ്ഞു ഇതേ തുടര്‍ന്ന് മജിസ്‌ട്രേറ്റ് ്അയ്യപ്പന്‍കുട്ടിക്ക് ജാമ്യം നല്‍കുകയായിരുന്നു. തുടര്‍ന്ന് തീരെ അവശനായ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പരപ്പനങ്ങാടി പോലീസ് ടൗണില്‍ ബസ്് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് പിഴയടക്കാത്തതിന് നാല് ബസ്സ് തൊഴിലാളികളെ പോലീസ് കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചു എന്ന വകുപ്പ് ഉപയോഗിച്ച് പ്രതിചേര്‍ക്കുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തിരൂര്‍ പരപ്പനങ്ങാടി റൂട്ടില്‍ ബസ്സു്‌തൊഴിലാളികള്‍ മൂന്ന് ദിവസം പണിമുടക്കിയതിനാല്‍ സ്വകാര്യബസ്സോട്ടം പൂര്‍ണ്ണമായും നിലച്ചിരുന്നു.