പരപ്പനങ്ങാടിയില്‍ മൂന്നക്കലോട്ടറി കേന്ദങ്ങളില്‍ റെയ്്ഡ് 6 പേര്‍ പിടിയില്‍

lottaryപരപ്പനങ്ങാടി :പരപ്പനങ്ങാടിയലെ അനധികൃത മൂന്നക്ക ലോട്ടറി കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആറു പേര്‍ പിടിയില്‍. ഈ കേന്ദങ്ങളി്ല്‍ നിന്ന് എഴുപത്തിയേഴായിരത്തി നാനൂറ്റിഎണ്‍പത് രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പരപ്പനങ്ങാടി റെയില്‍വേ ഗേറ്റിന് സമീപത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കേന്ദ്രങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്,. ഈ കേന്ദ്രങ്ങളിലെ ജീവനക്കാരായ സൂധീഷ്(33)സ ഹരീഷ്(19), റഫീഖ്(30). റഷീദ്(32), സിറാജ്(30), അജിത് (47), എന്നിവരെ അറസ്റ്റ് ചെയ്തു.

മലപ്പുറം എസ്പി മഞ്ജുനാഥി്‌ന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ അനില്‍കുമാറും സംഘവുമാണ് റെയ്ഡ് നടത്തിയത്.