പരപ്പങ്ങാടി മേല്‍പ്പാലം; ടോള്‍പാസ്‌ നഗരസഭ വിതരണം ചെയ്യണം

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി നിവാസികളില്‍ നിന്ന്‌ മേല്‍പ്പാലത്തിന്‌ ടോള്‍ പിരിവ്‌ നടത്തുന്നത്‌ ഉടന്‍ അവസാനിപ്പിക്കണമെന്ന്‌ പരപ്പനങ്ങാടി ജനകീയ ആക്ഷന്‍ കമ്മിറ്റി. പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തിലേക്ക്‌ നടന്ന മാര്‍ച്ചിലാണ്‌ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.ഇ പി മുഹമ്മദാലി ഇക്കാര്യം ആവശ്യപ്പെട്ടത്‌. പരപ്പനങ്ങാടിയിലെ വാഹനങ്ങള്‍ക്കുള്ള ടോള്‍ പാസ്‌ നഗരസഭ വഴിയാണ്‌ വിതരണം ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു.

നിലവില്‍ വളരെ കുറച്ച്‌ വാഹനങ്ങള്‍ക്ക്‌ മാത്രമെ പാസ്‌ അനുവദിച്ചിട്ടൊള്ളു. ഒരു വര്‍ഷം മുമ്പ്‌ തിരൂരങ്ങാടി ആര്‍ടി ഓഫീസ്‌ വഴിയാണ്‌ ഈ പാസുകള്‍ നല്‍കിയത്‌. എന്നാല്‍ ഇതിന്‌ ഏറെ കടമ്പകള്‍ കടക്കേണ്ടിയിരുന്നു. പാസിനുള്ള ്‌അപേക്ഷാ ഫോറം ആര്‍ടി ഓഫീസില്‍ നിന്ന്‌ കൈപ്പറ്റി അതില്‍ പരപ്പനങ്ങാടിയിലെ താമസക്കാരനാണെന്ന്‌ പഞ്ചായത്ത്‌ സാക്ഷ്യപ്പെടുത്തി തിരികെ എത്തിക്കണമായിരുന്നു. പിന്നീട്‌ മറ്റൊരു ദിവസമാണ്‌ പാസ്‌ അനുവദിച്ചിരുന്നത്‌. ഇത്‌ ജനങ്ങള്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി പാസ്‌ അനുവദിക്കാത്തതിനെ തുടര്‍ന്ന്‌ ടോള്‍ബൂത്തില്‍ തദ്ദേശവാസികളായ വാഹന ഉടകളും ടോള്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം പതിവായിരുന്നു. ഇതെതുടര്‍ന്ന്‌ ആക്ഷന്‍സമിതി സമരം പ്രഖ്യാപിച്ചത്‌. ഇതിനിടെ മന്ത്രി പി കെ അബ്ദുറബ്ബ്‌ ഇടപെട്ട്‌ ടോള്‍പാസിനുള്ള അപേക്ഷ ആര്‍ടി ഓഫീസ്‌ വഴി സ്വീകിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ജനുവരി 15 മുതല്‍ 20 വരെയാണ്‌ പാസിനായി അപേക്ഷിക്കേണ്ടത്‌.

മാര്‍ച്ചില്‍ പരപ്പനങ്ങാടി റെയില്‍വേ ഫൂട്ട്‌ഓവര്‍ബ്രിഡ്‌ജ്‌ ഉടനെ യാഥാര്‍ത്ഥ്യമാക്കുക, റെയില്‍വേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, അടിപാതയുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക, ഫിഷറീസ്‌ ഹാര്‍ബറിന്റെ നിജസ്ഥിതി സര്‍ക്കാര്‍ വെളിപ്പെടുത്തുക എന്നീ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉയര്‍ന്നു.

മാര്‍ച്ച്‌ പ്രൊഫ.ഇ പി മുഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു. നിയാസ്‌്‌ പുളിക്കലകത്ത്‌ അധ്യക്ഷം വഹിച്ചു. അഷറഫ്‌ ഷിഫ, പാലക്കണ്ടി വേലായുധന്‍, യാക്കൂബ്‌ കെ ആലുങ്ങല്‍, സുലൈമാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.