വിദ്യഭ്യാസ മന്ത്രിയുടെ വീടിനുമുന്നില്‍ അധ്യാപകരുടെ നിരാഹാരസമരം

abdu rubbമലപ്പുറം: നിയമനാംഗീകാരമോ ശമ്പളമോ കിട്ടാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ വെള്ളിയാഴ്‌ച മന്ത്രി പി കെ അബ്ദുറബ്ബിന്റെ പരപ്പനങ്ങാടിയിലെ വീടിനുമുന്നില്‍ നിരാഹാരമിരിക്കും. സോണ്‍ അപ്രൂവ്‌ഡ്‌ ടീച്ചേഴ്‌സ്‌ യൂണിയന്‍ നേതൃത്വത്തിലാണ്‌ സമരം. സമരം രാവിലെ ഒമ്പത്‌ മണിക്ക്‌ ആരംഭിക്കും. അധ്യാപകരുടെ കുടുംബാഗങ്ങളും വിദ്യാര്‍ഥികളും പങ്കെടുക്കും.