നീന്തല്‍ സര്‍ട്ടിഫിക്കറ്റ്‌

imagesപരപ്പനങ്ങാടി :പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ നീന്തല്‍ സര്‍ട്ടിഫിക്കറ്റിന്‌ വേണ്ടിയുള്ള പരിശോധന മെയ്‌ 9,10 തിയ്യതികളില്‍ രാവിലെ 9 മണി മുതല്‍ ചെമ്മാട്‌ റോഡിലെ കരങ്കല്ലത്താണിക്ക്‌ സമീപമുള്ള മാണ്ട്യാലക്കടവില്‍ വെച്ച്‌ നടത്തും. സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമുള്ളവര്‍ നീന്താനുള്ള തയ്യാറെടുപ്പോടുകൂടി എസ്‌എസ്‌എല്‍സി മാര്‍ക്ക്‌ലിസ്‌റ്റ്‌ പകര്‍പ്പുമായി ഹാജരാകേണ്ടതാണെന്ന്‌ പരപ്പനങ്ങാടി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.