പരപ്പനങ്ങാടിയിലെ സംഘര്‍ഷം: കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി : കഴിഞ്ഞദിവസം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്റെ മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കല്ലറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസ്..

വെള്ളിയാഴ്ച രാത്രിയിലാണ് പത്താംക്ലാസുകാരനെ പ്രകൃതിപീഢനത്തിന് വിധേയാനാക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പരപ്പനങ്ങാടി നെടുവ സ്വദേശി അബ്ദുല്‍ സലാമിനെ പോലീ്‌സ് പിടികൂടിയത്. സ്റ്റേഷനില്‍ വച്ച് ഇയാളെ മര്‍ദ്ധിക്കുന്നത് കണ്ടുവെന്നാരോപിച്ചാണ് നൂറുകണക്കിന് നാട്ടുകാര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടിയതും അത് സംഘര്‍ഷത്തിലേക്ക് നീങ്ങിയതും.

സംഭവമറിഞ്ഞ സ്ഥലത്തെത്തിയ പ്രാദേശിക രാഷ്ട്രീയനേതാക്കളായ തുടിേേശ്ശരി കാര്‍ത്തികേയന്‍, ദേവന്‍, ആലിബാപ്പു, ഗിരീഷ്, സക്കീര്‍ എന്നിവര്‍ ജനങ്ങളെ ശാന്തരാക്കുകയും സിഐയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ക്രൂരമായമര്‍ദ്ധനമടക്കമുള്ള പ്രാകൃത ശിക്ഷനടപടികളാണ് നടക്കുന്നതെന്നും ഇതില്‍ നാട്ടുകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും ഇവര്‍ സിഐയെ അറിയിച്ചു.. ചര്‍ച്ച നടക്കുന്നതിനിടെയാണ് സ്‌റ്റേഷനിലേക്ക് കല്ലേറുണ്ടായത്.. ഇതേ തൂടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു.. ഈ സമയത്ത് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളല്ലാം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മര്‍ദ്ധനമേറ്റ പ്രതിയായ സലാമിന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധന നടത്തി. ഇയാളെ പിന്നീട് പൊന്നാനി കോടതി റിമാന്റ് ചെയ്തു.