ഗതാഗത തടസ്സം സൃഷ്ടിച്ച്‌ പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ്‌റ്റേഷന്‌ മുന്നില്‍ റോഡിനിരുവശത്തുമായി വര്‍ഷങ്ങളോളമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്‌. പലകേസുകളിലായി പോലീസ്‌ പിടിച്ചെടുത്ത്‌ പരപ്പനങ്ങാടി -ചെമ്മാട്‌ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഈ വഹനങ്ങള്‍ മിക്കതും തുരുമ്പെടുത്ത്‌ നശിച്ച്‌ തുടങ്ങിയവയാണ്‌. ഇത്‌ കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബനദ്ധിമുട്ട്‌ സൃഷ്ടിക്കുന്നുണ്ട്‌.

പിടിച്ചെടുത്തവാഹനങ്ങള്‍ പൊതുനിരത്തുകളില്‍ നിന്ന്‌ മാറ്റണമെന്ന്‌ ഹൈക്കോടതി ഉത്തരവുണ്ട്‌. എന്നാല്‍ പലയിടത്തും ഇത്‌ നടപ്പിലാക്കാത്ത അവസ്ഥയാണ്‌ ഉള്ളത്‌.

ജനസഞ്ചാരത്തിന്‌ ബുദ്ധിമുട്ട്‌ വരുത്തുന്ന ഈ വാഹനങ്ങള്‍ ഉടന്‍മാറ്റണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്‌ഐ നെടുവ മേഖലാകമ്മറ്റി അറിയിച്ചു.