നവരാത്രി ആഘോഷ സമാപന ദിനത്തില്‍ നെടുവ മൂകാംബിക ക്ഷേത്രത്തില്‍ പി.ടി ഉഷയും

p t usha 1 copyപരപ്പനങ്ങാടി: നെടുവ പിഷാരിക്കല്‍ മുകാംബിക ക്ഷേത്രത്തിലെ പത്ത്‌ ദിവസം നീണ്ടു നിന്ന നവരാത്രി ആഘോഷങ്ങളുടെ .സമാപന ദിനത്തില്‍ പ്രശസ്‌ത കായിക താരം പിടി ഉഷയും അതിഥിയായെത്തി. കലാമണ്ഡലം ദേവരാജന്റെ ശിക്ഷണത്തില്‍ ഹരിപുരം കലാനിയത്തിലെ വിദ്യാര്‍ത്ഥികളുടെ പഞ്ചാരി മേളത്തിന്റെ അരങ്ങേറ്റ ചടങ്ങ്‌ കാണാനായാണ്‌ പി . ടി ഉഷ നെടുവ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയത്‌.

ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികള്‍ പി.ടി ഉഷയെ പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. നെടുവ പിഷാരിക്കല്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഏറെ പ്രസിദ്ധമാണ്‌. പത്തു ദിവസങ്ങളിലായി കഥകളി , കൂത്ത്, പാഠകം, വിവധ തരം മേളങ്ങള്‍ തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങിലെത്താറുണ്ട്.