Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ ശുദ്ധജലസംഭരണി ഊര്‍പ്പായിച്ചിറ മലിനമയം

HIGHLIGHTS : പരപ്പനങ്ങാടി: അഞ്ചപ്പുര ടൗണിലെ ഏക്കർ കണക്കിന് വിസ്തൃതിയിൽ നിലകൊള്ളുന്ന പുരാതന പ്രകൃതി ജന്യ ജല

PG DI - oorPayichiraഹംസ കടവത്ത്‌

പരപ്പനങ്ങാടി:  അഞ്ചപ്പുര ടൗണിലെ ഏക്കർ കണക്കിന് വിസ്തൃതിയിൽ നിലകൊള്ളുന്ന പുരാതന പ്രകൃതി ജന്യ ജല സംഭരണിയായ ഊർപായി ചിറയിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു.    അഞ്ചപ്പുര ഗ്രാമ ത്തിലെ കുടിവെള്ള കിണറുകളെ കടുത്ത വേനലിലും കുളിരുറവ ചുരത്തുന്നതിൽ ഈ ചിറ യുടെ സംഭവാന ഏറെ വലുതാണ്.  ഇരുളിന്റെ മറവിലും വിദൂരസ്ഥലങ്ങളിൽ നിന്നുൾപ്പടെ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യ കൂനകളാണ് ഈ തെളിനീർ തടാകത്തെ ചളിക്കുളമാക്കുന്നത്

sameeksha-malabarinews

സമീപവാസികൾക്കും നിരത്തിലുടെ നടക്കുന്നവര്‍ക്കും  കടുത്ത ദുർഗന്ധവും ആരോഗ്യ ശുചിത്വ ഭീഷണിയും  സമ്മാനിക്കുന്ന ഇപ്പോഴത്തെ ചിറയെ  സംരക്ഷിക്കാനും  നാടിന്  പ്രയോജനപെടുത്താനും പൊതു സമൂഹം ഇടപെടണമെന്ന്  വാർഡ് കൗൺസിലർ ഹനീഫ കൊടപ്പാളി ആവശ്യപെട്ടു.    .

നേരത്തെ  ചിറ തൂർത്ത് പൊതു ബസ് സ്റ്റാന്റ് പണിയാൻ പ്രാദേശിക ഭരണകൂടം നീക്കം നടത്തിയിരുന്നെങ്കിലും   കടുത്ത ജനരോഷത്തെ തുട്രര്‍ന്ന്‌  ആ ശ്രമം ഉപേക്ഷിക്കപെടുകയായിരുന്നു’ .

എന്നാൽ നഗര മധ്യത്തിൽ നാടിന്റെ ദാഹം മാറ്റാൻ സാധിക്കുമാർ കരുത്തുള്ള ജല സംഭരണിയെ  സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവുമുണ്ടായിട്ടില്ല.  ജല സംഭരണികൾ നവീകരിക്കാൻ  ഈ വർഷത്തെവികസന കരടു രേഖ യിൽ വകയിരുത്തിയ തുക മുഴുവൻ ഊർപായി ചിറ ഏറ്റെടുത്ത് സംരക്ഷിക്കാനും പരപ്പനങ്ങാടി യുടെ തെളിനീർ തടാകമായി നിലനിറുത്താനാവശ്യമായ നടപടികളും നഗരസഭ യുടെ അധികാര നേത്യത്വം കൈ കൊള്ളണമെന്നും  ഇതിനായ് – വേണ്ടിവന്നാൽ ജനകീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുമെന്നും   ഹനീഫ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!