Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക; യുഡിഎഫ്

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മുന്‍സിപ്പല്‍ യുഡിഎഫ് കമ്മിറ്റി മാര്‍ച്ചും ധര്‍ണ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മുന്‍സിപ്പല്‍ യുഡിഎഫ് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച കോഴിക്കോട് നഗര വികസന വകുപ്പ് റീജ്യണല്‍ ജോയന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്കാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വി ജമില ടീച്ചറുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

നേരത്തെ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരുന്ന സമയത്ത് 23 വാര്‍ഡുകളും അവയുടെ പ്രവര്‍ത്തനത്തിനായി മുപ്പതിലേറെ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയായപ്പോള്‍ 45 ഡിവിഷാനാണ് ഉള്ളത്. ഇവിടെ 47 ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ നാമമാത്രമായ ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളതെന്നും സ്ഥിരം സെക്രട്ടറിയെ നിയമിക്കാന്‍പോലും നടപടി സ്വീകരിക്കാത്തതുപോലും പ്രതിഷേധാര്‍ഹമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

sameeksha-malabarinews

വാര്‍ത്താ സമ്മേളനത്തില്‍ , ഉമ്മര്‍ ഒട്ടുമ്മല്‍, സി. അബ്ദുറഹ്മാന്‍കുട്ടി, അഡ്വ.കെകെ സെയ്തലവി, സിദ്ധാര്‍ത്ഥന്‍, സെയ്തലവി കടവത്ത് ,പുനത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!