വ്യവസായിയെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘം പിടിയില്‍

Untitled-2 copyമലപ്പുറം: മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘം മലപ്പുറം പോലീസിന്റെ പിടിയില്‍. ചെമ്മാട്‌ പാറപ്പുറം ഉപ്പുതറവീട്ടില്‍ സുമേഷ്‌(28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പോക്കുഹാജീന്റെപുരയ്‌ക്കല്‍ ഫദല്‍(31), പരപ്പനങ്ങാടി ഒട്ടുമ്മല്‍ ബീച്ച്‌ പോക്കുവിന്റെപുരയ്‌ക്കല്‍ സിറാജ്‌(31), മഞ്ചേരി സ്വദേശി ഉള്ളാട്ടില്‍ ആബിദ്‌ എന്ന അബി(40) എന്നിവരാണ്‌ പിടിയിലായത്‌. ആറുമാസങ്ങള്‍ക്ക്‌ മുമ്പ്‌ മലപ്പുറത്തെ കുഴല്‍പണ റാക്കറ്റിനുവേണ്ടി കോയമ്പത്തൂരിലെ വ്യവസായിയും മലയാളിയുമായ റഫീഖ്‌ എന്നയാളെയാണ്‌ തട്ട്‌ിക്കൊണ്ടു പോയത്‌. രണ്ട്‌ ദിവസത്തോളം വേങ്ങരയ്‌ക്കടുത്തെ മിനി ഊട്ടിയിലും അരിക്കോട്‌ കൂമ്പാറയിലുമുള്ള വീടുകളില്‍ തടങ്കലില്‍ പാര്‍പ്പിച്ചുവെന്നാണ്‌ കേസ്‌. ഇയാളെ വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപയാണ്‌ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്‌.

വള്ളുവമ്പ്രം സ്വദേശി പിപി റഫീഖിന്‌ വേണ്ടിയാണ്‌ ക്വട്ടേഷന്‍ നെടുത്തതെന്ന്‌ പ്രതികള്‍ പോലീസിനോട്‌ പറഞ്ഞു. പരാതിക്കാരന്റെ ബെന്‍സ്‌ കാറും, മൊബൈല്‍ ഫോണുകളും രണ്ട്‌ലക്ഷം രൂപയും പ്രതികള്‍ കവര്‍ച്ചചെയ്‌തതായി പരാതിയില്‍ പറയുന്നുണ്ട്‌. ക്വട്ടേഷന്‍ സംഘത്തില്‍ മറ്റ്‌ മൂന്ന്‌ പേര്‍കൂടി പിടിയിലാകാനുണ്ട്‌.

പിടിയിലായവരെ മലപ്പുറം ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.