പരപ്പനങ്ങാടിയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പരപ്പനങ്ങാടി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ റോഡില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു. ചിറമംഗലം തെക്കേപുരക്കല്‍ മോഹന്‍ദാസിന്റെ ഭാര്യ അഷിത(28)യാണ് മരിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് പരപ്പനങ്ങാടിയില്‍ വെച്ച് അപകടം സംഭവിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ അഷിത കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.