പരപ്പനങ്ങാടിയില്‍ ജനകീയമുന്നണി മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി

parappanangadiകൗണ്‍സിലര്‍മാരടക്കം നിരവധിപേര്‍ക്ക് പരിക്ക്
പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്തുണ്ടായ രാഷ്ട്രീയസംഘര്‍ഷത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. മുസ്ലീംലീഗ് ജനകീയമുന്നണി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ജനകീയമുന്നണി കൗണ്‍സിലര്‍ ബിപി സുഹാസ്, മുസ്ലീംലീഗ് കൗണ്‍സിലര്‍ അബ്ദു ആലുങ്ങല്‍, ജനകീയമുന്നണി പ്രവര്‍ത്തകരായ എച്ച് സുല്‍ഫീക്കര്‍, ബിപി മുസ്തഫ, എച്ച് അബ്ബാസ് എപി ഫിര്‍ദൗസ്, ലീഗ് പ്രവര്‍ത്തകരായ ഹനീഫ,കെ കോയ, അബുബക്കര്‍, കെസി കോയ എപി യുനസ് സലീം എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവര്‍ തിരൂരങ്ങാടി താലുക്ക്ആശുപത്രിയില്‍ ചികത്സയിലാണ്

വാർഡ് കൗൺസിലർ ബിപി സുഹാസിനെ മർദ്ധിച്ചും ജനകീയ മുന്നണി പ്രവര്ത്തകരെ മർദ്ദിച്ചും ലീഗ് അക്രമ വിളയാട്ടം നടത്തുക യായിരുന്നെന്നും ഹാർബർ വിഷയത്തിൽ  ചതി യുടെ പക്ഷത്ത് നിലയുറപ്പിച്ച്‌ സ്വന്തം അണികൾക്ക് മുന്നിൽ  നാണം’ കെട്ട നേതാക്കൾ ജന ശ്രദ്ധ തിരിച്ചു വിടാൻ അക്രമത്തിൻ്റെ വഴി സ്വീകരിക്കുക യാണെന്നും ജനകീയ മുന്നണി നേതാവ് കെ.പി ഷാജഹാൻ പറഞ്ഞു

എന്നാൽ  ഒന്നാം വാർഡ്‌ സഭ കയ്യേറിയും 44 > o  വാർഡ് സഭ കഴിഞ്ഞിറങ്ങി വരി ക യാ യി രു ന്ന  വാർഡ്‌ കൗൺസിലർ അബ്ദു ആലുങ്ങലിനെ നടു റോഡിൽ വെച്ച്  ജനകീയ മുന്നണി പ്രവർത്തകർ കയ്യേറിയും റോസോ രത്തെ ബസ് ഷെൽറ്റർ തകർത്തും അക്രമം അഴിച്ചു വിടുകയായിരുന്നെന്നും   നഗരസഭ വൈസ് ചെയർമാൻ  എഛ് ഹനീഫ  പറഞ്ഞു.

ഏപി വിഭാഗം സുന്നി കളുടെ അഴിചു മാറ്റിയ തോരണം കേരള യാത്ര കഴിഞ്ഞിട്ടും തിരികെ കെട്ടാനുള്ള സൗകര്യം ചെയ്ത് കൊടുക്കാത്ത ലീഗ് പ്രവർത്തകരുമായുള്ള വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചതെന്നും ആരും വാർഡ് സഭ കയ്യേറിയിട്ടില്ലന്നും ലീഗ് അക്രമം അവസാനിപ്പിക്കണമെന്നും ചെട്ടിപ്പടി തീരത്തെ വാർഡ് കൗൺസിലർ കെ.സി നാസർ പറഞ്ഞു ‘  പരപ്പനങ്ങാടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.