പഞ്ചായത്ത്‌ വാഹനം ദുരുപോയാഗം ചെയ്‌തെന്ന്‌ ആരോപിച്ച്‌ പരപ്പനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ ധര്‍ണ്ണ നടത്തി

dyfi, parappananngdi copyപരപ്പനങ്ങാടി: പഞ്ചായത്തിന്റെ ഔദ്യോദിക വാഹനം ദുരുപയോഗം ചെയ്‌തെന്ന്‌ ആരോപിച്ച്‌ പരപ്പനങ്ങാടി പഞ്ചായത്തിന്‌ മുമ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ധര്‍ണ്ണാസമരം. ഡിവൈഎഫ്‌ഐ നെടുവ വില്ലേജ്‌ കമ്മറ്റിയുടെ നേതൃത്വത്തിലാണ്‌ സമരം നടന്നത്‌.

ഞായറാഴ്‌ച പ്രസിഡന്റ്‌ സ്വകാര്യ സന്ദര്‍ശനത്തിനായി പഞ്ചായത്തിന്റെ വാഹനത്തില്‍ ചിറമംഗലം അറ്റത്തങ്ങാടിയില്‍ എത്തിയിരുന്നെന്നും ഈ സമയത്തുതന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രസിഡിന്റിനെ തടയാന്‍ ശ്രമിച്ചതായും എന്നാല്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ധര്‍ണ്ണയ്‌ക്ക്‌ എ പി മുജീബ്‌, കെ.അഫ്‌ത്താബാ, എ.ഷിജു,ടി.രാജേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

അതെസമയം ഔദ്യോഗിക ആവശ്യത്തിനല്ലാതെ താന്‍ വാഹം ഉപയോഗിച്ചിട്ടില്ലെന്നും തന്നെ ആരും തടഞ്ഞിട്ടില്ലെന്നും പരപ്പനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു മലബാറി ന്യൂസിനോട്‌ പറഞ്ഞു.