പരപ്പനങ്ങാടി ഉപജില്ലാ സ്‌കൂള്‍ കലാമേള അരിയല്ലൂരില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം അരിയല്ലൂര്‍ എംവിഎച്ച്എസ് സ്‌കൂളില്‍ നടക്കും. നവംബര്‍ 20 മുതല്‍ 22 വരെ നടത്തുന്ന കലാമേളയുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 18 ന് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മേളയുടെ ഉദ്ഘാടനം വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിക്കും. 11 വേദികളിലായി എല്‍.പി, യു പി, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്ന് 120 ഇനങ്ങളിലായി സ്‌കൂള്‍ തലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 ത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. സ്റ്റേജിതര മത്സരങ്ങള്‍ 20,21,22 തിയ്യതികളില്‍ നടക്കും.

നവംബര്‍ 22 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാംമാസ്റ്റര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും. ചടങ്ങില്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ ശോഭന അദ്ധ്യക്ഷയായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ വി എന്‍ ശോഭന, വി. ശ്രീജയ ടീച്ചര്‍, കെ കെ വിശ്വാന്ഥന്‍, ഷിജു സി, ഇര്‍ഷാദ് ഒ, പ്രഭീഷ് എ കെ, ത്രേസ്യമ്മ ടീച്ചര്‍, അനില്‍ ഈപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.